ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഭാര്യ കമലയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അൽപ്പനേരം ഇവർക്കൊപ്പം ചൊലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിമാരായ ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ് തുടങ്ങിയവരും ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. നിലവധി പേരാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി ഇരിങ്ങാലക്കുടയിലെത്തിയത്.