അഡ്വ.രാഖി രവികുമാറിന് നാരീപുരസ്കാരം

0

തിരുവനന്തപുരം. ലോക വനിതാദിനത്തോടനുബന്ധിച്ച് ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡിസെൻ്റർ നൽകുന്ന മികച്ച പൊതുപ്രവർത്തകയ്ക്കുള്ള നാരീ പുരസ്കാരത്തിന് മുൻ ഡപ്യൂട്ടി മേയറും, നഗരസഭാ കൗൺസിലറുമായ അഡ്വ.രാഖി രവികുമാർ അർഹയായി,
കലാ-സാംസ്കാരിക-സാമൂഹിക-ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരമാണ് നാരീ പുരസ്കാരം. യാസ്മിൻ എ യു ( തെന്നല, മലപ്പുറം) പ്രിയ. പി.ബി. (പ്രിൻസിപ്പാൾ, പൂവച്ചൽ ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്കൂൾ) അഡ്വ.രൂപബാബു (സ്റ്റാൻ്റിംഗ് കൗൺസിൽ ഭാരത സർക്കാർ ) ബുഷ്റ അബ്ദുൽ സത്താർ (കണ്ണൂർ) ഗീതാ വേണുഗോപാൽ (കോട്ടയം) ഡോ. ഹസീന വഹാബ് (കോട്ടക്കൽ) ഡോ.ചിത്രാ ബോസ് (കൊല്ലം) ദേവിക .എസ് .പിള്ള (ടെലിവിഷൻ താരം) ഷൈലജ .എസ്.പിള്ള (സദ്ഗുരു ട്രസ്റ്റ് ) ഡോ.രമണിനായർ (സ്നേഹകൂട്) തുടങ്ങിയവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.മാർച്ച് 8 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനിൽ വച്ച് മന്ത്രി.ജെ.ചിഞ്ചുറാണി പുരസ്കാര സമർപ്പണം നടത്തുമെന്ന് ഡോ.എ.പി.ജെ.അബ്ദുൽകലാം സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

വിശ്വസ്തനയോടെ

പൂവച്ചൽ സുധീർ
ഡയറക്ടർ

3.03.2023
തിരുവനന്തപുരം

You might also like

Leave A Reply

Your email address will not be published.