സൗദിയുടെ അല്‍ ഹിലാല്‍ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍

0

ഇതോടെ ക്ലബ് ലോകകപ്പില്‍ ഫൈനലില്‍ എത്തുന്ന ആദ്യ സൗദി ടീമെന്ന പദവിയിലെത്തി അല്‍ ഹിലാല്‍. ബുധനാഴ്ച നടന്ന രണ്ടാം സെമിയില്‍ ഈജിപ്തിന്‍റെ അല്‍ അഹ്‌ലിയെ പരാജയപ്പെടുത്തിയ സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡിനെ ഈ മാസം 11ന് മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ അല്‍ ഹിലാല്‍ നേരിടും.സാലിം അല്‍ ദോസരിയുടെ രണ്ട് പെനാല്‍റ്റി ഷൂട്ടുകളും ലൂസിയാനോ വിയറ്റോയുടെ ക്ലോസ് റേഞ്ച് സ്‌ട്രൈക്കുമാണ് ഫ്ലെമിംഗോക്കെതിരെ അല്‍ ഹിലാലിന് വിജയം സമ്മാനിച്ചത്.

സൗദി കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍വിജയത്തില്‍ ആദ്യമായി ദൈവത്തെ സ്തുതിക്കുന്നതായി സൗദി ഒളിമ്ബിക് പാരാലിമ്ബിക് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫുട്‌ബാള്‍ അടക്കമുള്ള കായിക മേഖലക്ക് നല്‍കുന്ന പരിധിയില്ലാത്ത പിന്തുണക്ക് ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി രേഖപ്പെടുത്തിയ കായിക മന്ത്രി, സെമിയില്‍ കളിച്ച അല്‍ ഹിലാല്‍ ടീമിലെ ഓരോ കളിക്കാരനും അഞ്ച് ലക്ഷം റിയാല്‍ വീതം സാമ്ബത്തിക പാരിതോഷികം പ്രഖ്യാപിച്ചു.അല്‍ ഹിലാല്‍ എഫ്‌.സിയുടെ ഡയറക്ടര്‍ ബോര്‍ഡ്, സാങ്കേതിക, ഭരണ വിഭാഗം ജീവനക്കാര്‍, കളിക്കാര്‍, ക്ലബിന്‍റെ കളിക്കാര്‍, കായിക പ്രേമികള്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. സൗദി ഫുട്‌ബാളിന്‍റെ മഹത്വവും വ്യതിരിക്തതയും പ്രതിഫലിപ്പിക്കുന്ന മാന്യമായ ഒരു ചിത്രം ലോകത്തിന് മുമ്ബാകെ അവതരിപ്പിക്കാന്‍ ഈ ചരിത്ര നേട്ടത്തിന് സാധിച്ചു. ഫൈനല്‍ മത്സരത്തിലും ടീമിന് വിജയം ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.