സാന്‍സിറോയില്‍ സ്പര്‍സിനെ തോല്‍പ്പിച്ച്‌ എ സി മിലാന്‍

0

ടോട്ടന്‍ഹാമിനെതിരെ എസി മിലാന്‍ 1-0ന്റെ വിജയം നേടി.7-ാം മിനിറ്റില്‍ ബ്രാഹിം ഡയസ് ഒരു മികച്ച റീബൗണ്ടിലൂടെ ആണ് വിജയ ഗോള്‍ നേടിയത്. 2014ന് ശേഷമുള്ള എ സി മിലാന്റെ ചാമ്ബ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായിരുന്നു ഇത്.മിലാനു വേണ്ടി ഡയസ് നേടിയ 20-ാം ഗോളാണ് ഇത്. ഇത് ആദ്യമായാണ് എസി മിലാന്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തുന്നത്, ഈ വിജയം മിലാന് രണ്ടാം പാദത്തില്‍ മുന്‍തൂക്കം നല്‍കും. എന്നാല്‍ ലണ്ടണില്‍ വെച്ച്‌ മിലാനെ മറികടന്ന് ക്വാര്‍ട്ടറിലേക്ക് പോകാന്‍ എന്ന പ്രതീക്ഷയിലാണ് സ്പര്‍സ്.

You might also like

Leave A Reply

Your email address will not be published.