ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അള്‍ട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത്.ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. സാംസങ്.കോം വെബ്‌സൈറ്റില്‍ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ആണ് എസ് 23 മോഡലുകള്‍ക്ക് കരുത്തുപകരുന്നത്.ഇന്ത്യയില്‍ ഗാലക്‌സി എസ് 23 അള്‍ട്രയുടെ എല്ലാ പതിപ്പുകള്‍ക്കും 12 ജിബി റാം ആണുള്ളത്. 256 ജിബി സ്റ്റോറേജുമുള്ള ഗാലക്‌സി എസ്23 അള്‍ട്രായുടെ ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും വിലവരും. ഇന്ത്യയ്ക്ക് പുറത്ത് ഗാലക്‌സി എസ്23 അള്‍ട്രയുടെ 8 ജിബി റാം വേരിയന്റും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.സാംസങ് ഗാലക്‌സി എസ്23+ ന്റെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,4,999 രൂപയും ആണ് വില. ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.ഗാലക്‌സി എസ് 23ക്കും എട്ട് ജിബി റാം ആണ്. 128 ജിബി സ്റ്റോറേജ് പതിപ്പിന് 74999 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79999 രൂപയുമാണ്. ഫാന്റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്റര്‍ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.