കെനിയ:മൂന്ന് സഹോദരിമാർ ഒരു പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ്. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച്, കേറ്റ്, ഈവ്, മേരി എന്നീ മൂന്ന് സഹോദരിമാർ കെനിയയിൽ നിന്നുള്ള സ്റ്റീവോ എന്ന വ്യക്തിയെ വിവാഹം കഴിച്ചു.കേറ്റ് ആണ് ആദ്യം സ്റ്റീവോയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. പിന്നീട്, കേറ്റിന്റെ സഹോദരിമാരെ സ്റ്റീവോ പരിചയപ്പെട്ടു. അവരുമായി അടുപ്പത്തിലായി. കാമുകിയുടെ സഹോദരിമാരോടുള്ള ഇടപഴകലിൽ നിന്നും താൻ ഒരു സ്ത്രീക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്യപ്പെട്ട ആളല്ലെന്ന ധാരണ തന്നിൽ സൃഷ്ടിച്ചുവെന്ന് അയാൾ മറുപടി നൽകി. വൈകാതെ കേറ്റിന്റെ സഹോദരിമാരുമായും സ്റ്റീവോ പ്രണയത്തിലായി. താമസിയാതെ ആ മനുഷ്യൻ മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ചു.താൻ ജനിച്ചത് ബഹുഭാര്യത്വമാണെന്ന് അവകാശപ്പെടുന്ന സ്റ്റീവോ, തന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകളിൽ താൻ സംതൃപ്തനാണെന്ന് പറഞ്ഞു. മൂന്ന് സ്ത്രീകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുല്യമായി നിറവേറ്റുന്നത് ബുദ്ധിമുട്ടാണോ എന്ന് ചോദിച്ചപ്പോൾ, ‘എനിക്ക് മൂന്ന് സ്ത്രീകളെ തൃപ്തിപ്പെടുത്താൻ കഴിയുമെന്ന വസ്തുത ആളുകൾ എന്തിനാണ് അവിശ്വസിക്കുന്നത്, അത് വലിയ കാര്യമല്ല’ എന്നായിരുന്നു സ്റ്റീവോയുടെ മറുപടി. എല്ലാ സ്ത്രീകളെയും ഉൾക്കൊള്ളുന്നതിനായി താൻ കർശനമായ സമയക്രമം പാലിക്കുന്നുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ചകൾ മേരിയുടെയും ചൊവ്വാഴ്‌ചകൾ കേറ്റിന്റെയും ബുധനാഴ്‌ചകൾ ഈവ്വിന്റെതുമാണെന്ന് അദ്ദേഹം വാദിച്ചു.