ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.ഹോപ്പിനെ കയ്യില്‍ പിടിച്ച് എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ സന്തോഷത്തിന്റെ വരവ് നിങ്ങളെ അറിയിക്കുരയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! അവള്‍ ഇതിനോടകം ഞങ്ങളുടെ ഹൃദയം കവര്‍ന്നു, മകളോടുള്ള സ്‌നേഹത്തില്‍ ഞങ്ങള്‍ ആനന്ദത്തിന്റെ പരകോടിയിലാണ്. എല്ലാ ദിവസവും അവള്‍ വളരുന്നതും അവളില്‍ നിന്ന് പഠിക്കുന്നതും കാണാനായി ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല.- ബേസില്‍ കുറിച്ചു.നിരവധി പേരാണ് ബേസിലിലും എലിസബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, രജീഷ വിജയന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസ കുറിച്ചത്. കുഞ്ഞിനെ കാണാനായി വരുന്നുണ്ട് എന്നാണ് വിനീത് കുറിച്ചത്.