പതിന്നാലാം വയസില്‍ പത്രവിതരണക്കാരി, 24ാം വയസില്‍ സ്വന്തമാക്കിയത് ഒരു കോടി രൂപ വിലയുള്ള വീട്

0

യു.കെ സ്വദേശിയായ സാറ യേറ്റ്സ് ഇപ്പോ& മാദ്ധ്യമ പ്രവ‌ര്‍ത്തകയാണ്. മാ‌ഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിന്റെ വെയര്‍ ഐ ലിവ് സീരീസ് പ്രോഗ്രാമിലാണ് സാറ തന്റെ വീടിന്റെ കഥ പറഞ്ഞത്. ആളുകള്‍ തങ്ങളുടെ വീട് സ്വന്തമാക്കിയ യാത്രയെക്കുറിച്ച്‌ പറയുന്ന പരമ്ബരയാണിത്.പതിനാലാം വയസില്‍ പത്രവിതരണക്കാരിയായി ജോലി ചെയ്യാനാരംഭിച്ചപ്പോള്‍ തന്നെ അവള്‍ ചെറിയ ചെറിയ തുകകള്‍ ശേഖരിച്ചുവച്ചിപുന്നു. കോളേജ് വിദ്യാര്‍ത്ഥിയായപ്പോഴും തന്റെ ജോലി അവള്‍ ഉപേക്ഷിച്ചില്ല. ഇപ്പോള്‍ 27 വയസായ സാറ മാദ്ധ്യമ പ്രവ‌ര്‍ത്തകയായി ജോലി ചെയ്യുകയാണ്. പല വീടുകള്‍ നോക്കിയെങ്കിലും ഒന്നും ഇഷ്ടമായിരുന്നില്ല. പണമാണ് പലപ്പോഴും വിലങ്ങു തടിയായത്. ഒടുവില്‍ സ്റ്റോക്ക് പോര്‍ട്ടില്‍ രണ്ട് ബെഡ് റൂമുള്ള ഒരു ടെറസ് വീട് സാറ തിരഞ്ഞെടുക്കുകയായിരുന്നു.

1.13 കോടി രൂപയായിരുന്നു വീടിന് വില പറഞ്ഞിരുന്നത്. ഒടുവില്‍ 1.4 കോടി രൂപയ്ക്ക് സാറ വീട് സ്വന്തമാക്കി. വീട് സ്വന്തമാക്കാന്‍ സാറ പിന്നിട്ട വഴികള്‍ ഇങ്ങനെയാണ്. പണം ലാഭിക്കുന്നതിനായി സാറ മാതാപിതാക്കളോടൊപ്പം തന്നെ കുറേക്കാലം താമസിച്ചു. ചെലവുകള്‍ ചുരുക്കി. ഓരോ മാസത്തെ വരുമാനത്തില്‍ നിന്നും ഒരു തുക മാറ്റി വച്ചു. ഇപ്പോള്‍ മറ്റൊരു വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലണ് സാറ. എന്നാല്‍ ആദ്യത്തെ വീട് വില്‍ക്കില്ലെന്നും അത് വാടകയ്ക്ക് കൊടുക്കും എന്നും സാറ പറയുന്നു.

You might also like

Leave A Reply

Your email address will not be published.