തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, 4.3 തീവ്രത; മരണം 8300 കടന്നു

0

ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അതിനിടെ തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്ബത്തില്‍ മരണസംഖ്യ 8300 കടന്നു. സിറിയയില്‍ മാത്രം മരണസംഖ്യ 2500 കടന്നതായാണ് റിപ്പോര്‍ട്ട്.ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് മുന്നോട്ടുപോകുന്നത്. അതിനിടെ തുര്‍ക്കിക്ക് താലിബാനും സഹായം വാഗ്ദാനം ചെയ്തു. 1,65,000 ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം പ്രഖ്യാപിച്ചത്.

You might also like

Leave A Reply

Your email address will not be published.