തമിഴ്‌നാട് സര്‍ക്കാര്‍ ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) നയം 2023 പുറത്തിറക്കി

0

സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കി.സംസ്ഥാനത്തെ ഇലക്‌ട്രിക് വാഹന വ്യവസായത്തെ ഉത്തേജിപ്പിക്കാനും തമിഴ്‌നാട് ഇവി പോളിസി 2023 ലക്ഷ്യമിടുന്നു.(ev policy of tamil nadu aims to attract 50 000 crore investments)50,000 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് 1.50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ അവസാന മൈല്‍ മൊബിലിറ്റിയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കണം എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നയം.സ്വകാര്യ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മൂന്ന് സീറ്റുള്ള ഓട്ടോറിക്ഷകള്‍, ഗതാഗത വാഹനങ്ങള്‍, ലഘു ചരക്ക് വാഹനങ്ങള്‍ എന്നിവ 2025 ഡിസംബര്‍ വരെ സാധുതയുള്ള പുതിയ നയത്തിന്റെ പരിധിയില്‍ വരും.100 ശതമാനം റോഡ് നികുതി ഇളവുകളോടെ സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും.ഗതാഗത മേഖലയിലെ വൈദ്യുതീകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി, ഘടക നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് ആന്‍സിലറികള്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഊര്‍ജ്ജസ്വലമായ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാഹന ഫ്ളീറ്റുകളെ വൈദ്യുതീകരിക്കുകയാണ് തമിഴ്‍നാട് ലക്ഷ്യമിടുന്നതെന്ന് നയരേഖ പറയുന്നു.

You might also like
Leave A Reply

Your email address will not be published.