ബിഎസ്ഇ സെൻസെക്സ് 335 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,507- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.5 ശതമാനം നഷ്ടത്തിൽ 17,765- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.75 ശതമാനവും, സ്മോൾക്യാപ് സൂചിക 0.49 ശതമാനവും ഉയർന്നു.നിഫ്റ്റിയിൽ ഇന്ന് 39 ഓഹരികളാണ് ഇടിഞ്ഞത്. ഇവയിൽ ദിവിസ് ലാബ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ ബാങ്ക്, എം ആൻഡ് എം, അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, ആർഐഎൽ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, അദാനി പോർട്ട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബിപിസിഎൽ, പവർ ഗ്രിഡ്, സിപ്ല, ഐടിസി, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.