ലണ്ടന്‍: വനിത കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇനിമുതല്‍ ജമ്ബ്സ്യൂട്ട് ധരിക്കാം.എയര്‍ലൈനുകളില്‍ ആദ്യമായാണ് ജമ്ബ്സ്യൂട്ട് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കുള്ള വസ്ത്രമാക്കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രതികരിച്ചു. വനിത കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഹിജാബും ധരിക്കാം.അഞ്ച് വര്‍ഷമായി ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഒസ്‍വാള്‍ഡ് ബൊട്ടെങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ബ്രിട്ടീഷ് എയര്‍വേയ്സ് വസ്ത്രം മാറ്റുന്നത്. കോവിഡ് മൂലം ഈ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം വൈകിയിരുന്നു. പുരുഷന്‍മാര്‍ക്ക് സ്യൂട്ടായിരിക്കും വസ്ത്രം. ജമ്ബ്സ്യൂട്ടിന് പകരം സ്ത്രീകള്‍ക്ക് സ്കേര്‍ട്ട് അല്ലെങ്കില്‍ ട്രൗസറും ഉപയോഗിക്കാം.വേനല്‍ക്കാലത്തിന് മുമ്ബ് കമ്ബനിയിലെ 30,000ത്തോളം ജീവനക്കാര്‍ പുതിയ യൂനിഫോമിലേക്ക് മാറും.ഞങ്ങളുടെ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതാണ് യൂനിഫോമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് ചെയര്‍മാന്‍ സി.ഇ.ഒ സിയന്‍ ഡോയലെ പറഞ്ഞു.ഞങ്ങളെ ഭാവിയിലേക്ക് കൂടി നയിക്കുന്നതാണ് യൂനിഫോം. പുതിയ യൂനിഫോമിലേക്ക് മാറുമ്ബോള്‍ പഴയത് റീസൈക്കിള്‍ ചെയ്യുകയോ ഡോണേറ്റ് ചെയ്യുകയോ ചെയ്യുമെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു.