17 മുറികളുള്ള ഹോട്ടല്‍ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാള്‍ഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ 2,46,59,700 രൂപ ! ( Cristiano Ronaldo first Saudi home costs $300000 per month )സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോള്‍ താരത്തിന്റെ താമസം. പങ്കാളി ജോര്‍ജിന റോഡ്രീഗസിനും അഞ്ച് മക്കള്‍ക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയില്‍ എത്തിയിരിക്കുന്നത്.ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് സ്വീറ്റ് റൂം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ റിയാദിന്റെ ദൃശ്യഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ സാധിക്കും. കൂറ്റന്‍ ലിവിംഗ് റൂം, പ്രൈവറ്റ് ഓഫിസ്, ഭക്ഷണമുറി, മീഡിയ റൂം, കിടപ്പുമുറികള്‍ എന്നിങ്ങനെ നീളുന്നു സുഖസൗഖര്യങ്ങള്‍.ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച ഭക്ഷണം ഹോട്ടലില്‍ റൊണാള്‍ഡോയ്ക്കും കുടുംബത്തിനുമായി വിളംബും.