പിരിച്ചുവിട്ട ഗൂഗിള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്…

0

തങ്ങളുടെ 12000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നായിരുന്നു ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് അറിയിച്ചത്. അവരുടെ ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് തീരുമാനം ബാധിക്കുക.പുതിയ സാമ്ബത്തിക സാഹചര്യത്തില്‍ നീക്കം അനിവാര്യമാണെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍പിച്ചെ തൊഴിലാളികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.ആഗോളതലത്തിലുള്ള പിരിച്ചുവിടല്‍ ആദ്യം ബാധിക്കുക, യു.എസിലെ ജീവനക്കാരെയാണ്. മറ്റ് രാജ്യങ്ങളില്‍ അവിടുത്തെ നിയമങ്ങള്‍ക്കനുസൃതമായാകും നടപടിയെടുക്കുക. അതേസമയം, പിരിച്ചുവിട്ടവര്‍ക്ക് ഗൂഗിള്‍ പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.

  • പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള നോട്ടിഫിക്കേഷന്‍ കാലയളവില്‍ (കുറഞ്ഞത് 60 ദിവസം) ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
  • ജീവനക്കാര്‍ക്ക് നാല് മാസത്തെ ശമ്ബളവും പിരിച്ചുവിടല്‍ പാക്കേജായി നല്‍കിയേക്കും. കൂടാതെ, സേവനമനുഷ്ഠിച്ച വര്‍ഷം കണക്കാക്കി ഓരോ വര്‍ഷത്തിനും രണ്ടാഴ്ചത്തെ ശമ്ബളമെന്ന നിരക്കില്‍ അധിക തുകയും നല്‍കും.
  • 2022ലെ ബോണസും, ബാക്കിയുള്ള അവധിയും അനുവദിക്കും.
  • വരുന്ന ആറ് മാസത്തേക്ക് ആരോഗ്യ പരിരക്ഷ സ്കീമും പുതിയ ജോലി കണ്ടെത്തുന്നതിനുള്ള സഹായങ്ങളും യാത്രാ സൗകര്യവും നല്‍കും.
  • പിരിച്ചുവിടല്‍ ബാധിക്കപ്പെട്ട അമേരിക്കക്ക് പുറത്തുള്ള ജീവനക്കാര്‍ക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചു.
  • യോഗ്യരായ ജീവനക്കാര്‍ക്ക് കമ്ബനി 80 ശതമാനം അഡ്വാന്‍സ് ബോണസ് നല്‍കും, ബാക്കി പിന്നീടുള്ള മാസങ്ങളിലുമായി നല്‍കുമെന്ന് ഒരു വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. തങ്ങളുടെ നീക്കം ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ജീവനക്കാരെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

പിരിച്ചുവിടല്‍ പ്രഖ്യാപിച്ച ഇ-മെയിലില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും സി.ഇ.ഒ സുന്ദര്‍ പിച്ചൈ അറിയിച്ചിച്ചിരുന്നു. “നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തി ദിവസം ആരംഭിക്കുകയാണെങ്കില്‍, ദയവായി ഇന്ന് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ മടിക്കേണ്ടതില്ല,” -അദ്ദേഹം ഇമെയിലില്‍ കുറിച്ചു.

You might also like

Leave A Reply

Your email address will not be published.