ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും

0

രാജ്ഭവനില്‍ വൈകീട്ടാണ് വിരുന്ന്.വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.നേരത്തെ, ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സര്‍വകലാശാല നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് വിരുന്ന് നടത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. സര്‍ക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാല്‍, ഗവര്‍ണറുമായി വിരുന്ന് പങ്കിടേണ്ടതില്ല എന്നായിരുന്നു അന്ന് ഇടത് മുന്നണിയുടെ തീരുമാനം.

You might also like

Leave A Reply

Your email address will not be published.