സര്‍ക്കാറിന്റെ ഔദ്യോഗിക പത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച വസ്തുകളും അതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളും ചൈന വിശദീകരിക്കുന്നുണ്ട്.കഴിഞ്ഞ മാസം മുതലാണ് കടുത്ത കോവിഡ് നിന്ത്രണങ്ങള്‍ ചൈന ഒഴിവാക്കിയത്. 1.4 ബില്യണ്‍ ജനങ്ങള്‍ കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം ആര്‍ജിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. അതേസമയം, ചൈനയില്‍ കോവിഡ് ബാധ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.കോവിഡ് മരണങ്ങള്‍ മൂലം ശവദാഹം നടത്തുന്ന സ്ഥലങ്ങള്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, കോവിഡ് നയം മാറ്റിയതിന് ശേഷം മരണങ്ങളില്‍ വലിയ കുറവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.