കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ജെറെമി റെന്നര്‍

0

ജെറെമി റെന്നര്‍ക്ക് മഞ്ഞുമാറ്റുന്നതിനിടെ പരുക്കേറ്റു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചെലവഴിച്ച താരം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫിസിയോ തെറാപ്പിയുമൊക്കെയായി ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് റെന്നര്‍. അപകടത്തില്‍ തന്റെ 30 എല്ലുകള്‍ പൊട്ടിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം പരിക്കിനെക്കുറിച്ച്‌ പറഞ്ഞത്.പ്രഭാത വ്യായാമങ്ങളും, പുതുവര്‍ഷ പ്രതിജ്ഞയുമെല്ലാം ഈ പ്രത്യേക പുതുവര്‍ഷം താറുമാറായി. വളരെ പെട്ടെന്നാണ് എന്റെ കുടുംബം ഒന്നാകെ ദുരന്തത്തില്‍ നിന്ന് കരകയറിയത്. ഇപ്പോള്‍ സ്നേഹത്തോടെ ഒന്നിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധമുഴുവനും. എന്നോടും കുടുംബത്തിനോടും കാണിച്ച സ്നേഹത്തിനും സന്ദേശങ്ങള്‍ക്കും നിങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള സ്‌നേഹവും ബന്ധവും ആഴമേറിയതു പോലെ ഒടിഞ്ഞ 30-ലധികം അസ്ഥികള്‍ കൂടിച്ചേരുകയും കരുത്തു നേടുകയും ചെയ്യും. നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹവും അനുഗ്രഹവും.- ജെറേമി റെന്നര്‍ കുറിച്ചു.ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വീടിന് സമീപത്തെ മഞ്ഞുനീക്കുന്നതിനിടെ കൂറ്റന്‍ യന്ത്രം ദേഹത്തേക്ക് പാഞ്ഞുകയറിയാണ് നടന് പരുക്കേറ്റത്. തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും ജെറേമി പങ്കുവച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.