കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?’ എന്ന് മമ്മൂട്ടി

0

പുതിയ ചിത്രം ‘നന്പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോംബോയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ‘നന്പകല്‍ നേരത്ത് മയക്കം’.രണ്ട് നായികമാരാണ് ചിത്രത്തില്‍. എല്ലാവരും വളരെ ഇഴുകിയാണ് അഭിനയിച്ചത്. ലിജോയും ഞാനും ഇവിടെ ഉണ്ടായിരുന്നു. തമ്മില്‍ മുട്ടിയത് ഇപ്പോഴാണ്. അഭിനയിച്ചഭിനയിച്ച്‌ ആളുകള്‍ ഇഷ്ടപ്പെട്ടാണ് താരമാക്കുന്നത്. എന്നിലെ നടന് പരമാവധി അവസരം നല്‍കാറുണ്ട്. ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല.സിനിമയിലേത് പരസ്പര വിശ്വാസങ്ങോട് ചേര്‍ന്ന് പോകുന്ന കഥാപാത്രമാണ്. ഭൂതക്കണ്ണാടിയില്‍ സ്കീസോഫ്രീനിയാക് ആണ്. ബാലന്‍ മാഷിന് ഭ്രാന്തില്ല. നന്‍പകല്‍ നേരത്ത് മയക്കം സിനിമയില്‍ അതല്ല എന്നും മമ്മൂട്ടി.ഏറ്റവുമധികം സന്തോഷം കിട്ടുന്നത് അഭിനയിക്കുമ്ബോഴാണ്. പണം കിട്ടുമ്ബോഴല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദര്‍ശിപ്പിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുക.രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കമ്ബനി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നിര്‍മാണം. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്. ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്.

You might also like

Leave A Reply

Your email address will not be published.