സൂക്ഷിച്ചുനോക്കേണ്ടട ഉണ്ണി അത് പ്രണവ് തന്നെയാണ് ഒരു ബെഞ്ചില്‍ മുഖത്ത് തൊപ്പി മറച്ച് കിടന്നുറങ്ങുന്നു
ഇതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോയും പ്രണവ് പോസ്റ്റ് ചെയ്തിട്ടുളളതുകൊണ്ട് തന്നെ പ്രണവ് ആണെന്ന് ഉറപ്പായി. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകന്‍ ആയിട്ടും ജാഡ കാണിക്കാതെ എത്ര സിംപിളായിട്ടാണ് പ്രണവ് ജീവിക്കുന്നതെന്നാണ് ആരാധകരുടെ കമന്റ്.വല്ലപ്പോഴെങ്കിലും നാട്ടിലൊക്കെ വരാം കേട്ടോ എന്നും ചിലര്‍ പറയുന്നുണ്ട്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കട്ടെ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ നല്ലയൊരു നടന്‍ എന്നതില്‍ ഉപരി നല്ലയൊരു അച്ഛന്‍ കൂടിയാണെന്നും പ്രണവിനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിച്ചതിന് ആളുകള്‍ അഭിനന്ദിക്കുകയും ചെയ്തു.