സിംഹത്തോട് പോലും ഏറ്റുമുട്ടും ജാഫ്രാബാദി എരുമകള്‍ ; ഒരു മാസം ആയിരം ലിറ്ററിലധികം പാല്‍

0

ഗുജറാത്തില്‍ കാണപ്പെടുന്ന ജാഫ്രാബാദി ഇനം എരുമയും കര്‍ഷകര്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്, കാരണം അതിന്റെ ശക്തിയും പാല്‍ നല്‍കാനുള്ള കഴിവും ഏറെ പ്രശസ്തമാണ്.ജഫ്രാബാദി ഇനത്തില്‍പ്പെട്ട എരുമപ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് . നല്ല ഉയരമുള്ള ജഫ്രാബാദി എരുമയില്‍ നിന്ന് കൂടുതല്‍ അളവില്‍ പാല്‍ ലഭിക്കും. ഇതിന്റെ പാലില്‍ 8% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശക്തിപ്പെടുത്തുന്നു. ജാഫ്രാബാദി എരുമ പ്രതിദിനം 30 മുതല്‍ 35 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നു. കണക്കു കൂട്ടിയാല്‍ ഒരു മാസം ആയിരം ലിറ്ററിലധികം പാല്‍ കൊടുക്കാനുള്ള ശേഷി ഈ എരുമയ്‌ക്കുണ്ട്.ജഫ്രാബാദി എരുമയെ വളരെ ശക്തരായി കണക്കാക്കുന്നു. ഗിര്‍ വനങ്ങളിലെ സിംഹത്തോട് പോലും യുദ്ധം ചെയ്യാന്‍ കഴിവുള്ള പോത്തുകളാണിവ .ഒരു ലക്ഷം രൂപ വരെയാണ് ഈ പോത്തിന്റെ വില.ഇവയുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ കാലിത്തീറ്റയും , പച്ചപ്പുല്ലും, ഭക്ഷ്യധാന്യങ്ങളും ആവശ്യമാണ്

You might also like

Leave A Reply

Your email address will not be published.