റൊണാള്‍ഡോ എത്തി, അല്‍ നാസറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി

0

റൊണാള്‍ഡോയെ സൈന്‍ ചെയ്തതിന് പിന്നാലെ അല്‍ നാസര്‍ ക്ലബിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി വര്‍ധിച്ചു.

അല്‍ നാസര്‍ റൊണാള്‍ഡോ സൈനിംഗ് പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്ക് അകം ആണ് ഈ വര്‍ധന. റൊണാള്‍ഡോ വരും മുമ്ബ് അല്‍ നാസറിന് ഏകദേശം 860,000 ഫോളോവേഴ്‌സ് ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അല്‍ നാസറിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് 3.2 ദശലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു. ഇത് 5 മില്യണ്‍ വരെ പോകും രണ്ട് ദിവസം കൊണ്ട് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.റൊണാള്‍ഡോയും തന്റെ പുതിയ ക്ലബിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. റൊണാള്‍ഡോയുടെ സൈനിംഗ് പ്രഖ്യാപിച്ച അല്‍ നാസറിന്റെ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ 2 കോടിയോളം ലൈക്കുകള്‍ ഇപ്പോള്‍ ഉണ്ട്‌. അല്‍ നാസറിന്റെ ജേഴ്സി വില്‍പ്പനയും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like

Leave A Reply

Your email address will not be published.