രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 7000 കോടി കളക്ഷനാണ് നേടി അവതാർ 2

0

ഇന്ത്യയില്‍ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.എന്നാല്‍ , അവതാര്‍ 2 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.ഡിസംബര്‍ 24 ശനിയാഴ്ച 21 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സിനിമ നേടിയത്. എന്നാല്‍ ഡിസംബര്‍ 25 ഞായറാഴ്ച മാത്രം സിനിമക്ക് 24-26 കോടിക്ക് അടുത്താണ് കളക്ഷന്‍ ലഭിച്ചത്. അവതാര്‍ -2 ലോകമെമ്പാടും 600 മില്യണ്‍ ഡോളറും വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 250 മില്യണും കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്ററില്‍ കുറിച്ചു. അതായത് ചിത്രം ഇതുവരെ ആകെ 850 മില്യണ്‍ ഡോളര്‍ ( ഏകദേശം 7000 കോടി രൂപ) ബോക്‌സ് ഓഫീസ് വരുമാനമാണ് നേടിയിരിക്കുന്നത്‌.‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’, സ്‌കോട്ട് ഡെറിക്‌സണ്‍ സംവിധാനം ചെയ്ത് ഡോക്ടര്‍ സ്ട്രേഞ്ചിന്റെ ബോക്‌സ് ഓഫീസ് വരുമാനമായ 900 മില്യണ്‍ മറികടക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ട്രെയ്ഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 2009 ലാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ റിലീസ് ചെയ്തത്. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് ഇതിന്റെ രണ്ടാം ഭാഗമായ ‘ അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ തിയേറ്ററുകളില്‍ എത്തിയത്. ഈ ഭാഗം പൂര്‍ണമായും ജേക്കിനേയും നെയിത്രിയെയും കേന്ദീകരിച്ചുള്ളതാണ്.ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള മള്‍ട്ടിപ്ലെക്‌സ് തിയേറ്റരുകളിലെല്ലാം ചിത്രത്തിന് വലിയ പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.