‘യഥാര്‍ത്ഥ ട്രോഫി എന്റെ പക്കലാണ്’; ദീപിക പദുക്കോണിനൊപ്പമുള്ള ലോകകപ്പ് നിമിഷങ്ങള്‍ പങ്കുവച്ച് രണ്‍വീര്‍ സിങ്
ലോകകപ്പ് വേദിയില്‍ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തു കൊണ്ടാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ദീപികയ്ക്കൊപ്പം ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും ഖത്തറില്‍ എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ദീപികയ്ക്കൊപ്പം രണ്‍വീര്‍ പങ്കുവച്ച ചിത്രമാണ്.ദീപികയെ ചേര്‍ത്തുപിടിച്ച് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന രണ്‍വീറിനെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിന് താരം നല്‍കിയ കുറിപ്പും ആരാധകരുടെ മനം കവരുകയാണ്. “യഥാര്‍ത്ഥ ട്രോഫി എന്റെ പക്കലാണ്, ഞങ്ങള്‍ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്- രണ്‍വീര്‍ കുറിച്ചു. വേദിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.