സാർവ്വത്രികമായ മതസൗഹാർദ്ദവുംമാനവസ്നേഹവുംപുലർത്തുന്ന രാജ്യമാണു യുണൈറ്റ് ഡ് അറബ് എമിരേറ്റ്സ് (യു എ ഇ) എന്ന് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.യു.എ.ഇ.യുടെ 51 – മത് ദേശീയ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ തേടി പോകുന്ന ലക്ഷോപലക്ഷം വിവിധ രാജ്യങ്ങളിലെ ജനസമൂഹത്തിന് ജീവിതാന്തരീക്ഷങ്ങൾ മെച്ചപ്പെടുത്തുന്നതിന്സർവ്വവും സ്വമനസുകളാൽ സ്നേഹപൂർവ്വം നൽകുന്ന യു.എ.ഇ. പൗര സമൂഹത്തേയും ഭരണ സാരഥികളെയുംഒരിക്കലും വിസ്മരിക്കാൻ കഴിയുകയില്ലെന്നു ഡോ.അഹമ്മദ് ചൂണ്ടിക്കാട്ടി. ഇത്രത്തോളം വിദേശികളായവരുടെ സാംസ്ക്കാരിക ബോധവും വിദ്യാഭ്യാസ നൈപുണ്യവും ഓരോ സമുദായത്തിന്റെ ദൈവീക വിശ്വാസങ്ങളെയും സംരക്ഷിച്ചു നിസ്തുല സേവനം സമർപ്പിക്കുന്ന മറ്റൊരു അറബ് രാജ്യത്തെ ദർശിക്കാൻ കഴിയില്ല. ജീവിത വൈഷമ്യങ്ങളുടെ പരിഹാരം തേടിയുള്ള ലോകമനുഷ്യരുടെ പാലയാനം യുഎ.ഇ യുമായി ബന്ധപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നുവെന്നു ഡോ.അഹമ്മദ് വ്യക്തമാക്കി.കേരളീയ പ്രവാസി സമൂഹം മാത്രമല്ല ഭാരത ജനത യ എ. ഇയോടും ഭരണകൂടത്തിനോടും ഏറെ കടമപ്പെട്ടവരാണ്. യു.എ.ഇ ഭരണത്തലവന്മാർ കേരളത്തിനോട് നിതാന്തമായി പുലർത്തുന്ന പ്രത്യേക താല്പര്യം പ്രസ്താവ്യമാണെന്നും 30 വർഷത്തെ പ്രവാസജീവിതത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് ഡോ.അഹമ്മദ് പ്രസ്താവിച്ചു.ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സംഘടിപ്പിച്ച ചടങ്ങിൽഇമാം കൗൺസിൽ ചെയർമാൻ മൗലാന ബദറുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനറും മുൻ പ്രവാസി കാര്യമന്ത്രിയുമായ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ദീർഘകാലം യു.എ.ഇയിൽ ആതുരസേനം നടത്തിയ ഡോ.എൻ.ആരിഫ, പ്രവാസി ലീഗ് നേതാക്കളായ വള്ളക്കടവ് ഗഫൂർ, കലാപ്രേമി മാഹീൻ, അബൂദാബി കേരള സോഷ്യൽ കൾച്ചറൽ മുൻ ഭാരവാഹി ഫിറോഷ് നൂൺ എന്നിവർ പ്രസംഗിച്ചു.പീരുസ മാഹീൻ സ്വാഗതവും ആഷിഖ് മാഹീൻ നന്ദിയും പറഞ്ഞു.