ഫുട്ബോൾ കാണാൻ എത്തിയവർക്ക് ‘നന്മ’യിൽ സ്നേഹ വിരുന്ന്, സഫാരി സൈനുൽ ആബിദ്ക്ക ഹാപ്പിയാണ്

0

ദോഹ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ പ്രമുഖ
വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സ്നേഹവിരുന്നൊരുക്കി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ച ശേഷം നാട്ടിൽ നിന്നെത്തിയ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളെയാണ് അദ്ദേഹം തന്റെ വീടായ ‘നന്മ’യിൽ വിളിച്ചു വരുത്തി പ്രത്യേക വിരുന്നൊരുക്കി ആദരിച്ചത്. കേരളത്തിലെ അറിയപ്പെട്ട ആതുരാലയങ്ങളിലെ ഡോക്ടർമാർക്കും കായിക വിദഗ്ധർക്കും രാഷ്ട്രീയ നേതാക്കന്മാർക്കുമാണ് വിവിധ ഘട്ടങ്ങളിലായി ‘നന്മ’യിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. നാട്ടിലും പ്രവാസ ലോകത്തും ആതിഥേയത്വത്തിന്റെ മഹനീയ മാതൃകയാണ് ആബിദ്ക്ക. ഫുട്ബോൾ മഹാമേളയുടെ തിരക്കിനിടയിലും ആദരിക്കേണ്ടവരെ തേടിപ്പിടിച്ച് തൻ്റെ സ്വതസിദ്ധമായ സ്വഭാവ ഗുണത്തിന് പത്തരമാറ്റ് കൂട്ടിയിരിക്കുകയാണ് ഖത്തറിലെ ഈ പ്രമുഖ വ്യവസായി.

ഖത്തറിൽ കളി കാണുക എന്ന ലക്ഷ്യത്തിൽ മാത്രം എത്തിയതാണ് പ്രമുഖ ഡോക്ടർമാരും കായിക വിദഗ്ധരും. എന്നാൽ ഇവരെ തേടിപ്പിടിച്ച് ഒന്നിച്ചൊരിടത്തിരുത്താനും ദോഹ സന്ദർശനം കൂടുതൽ ഫലപ്രദമാക്കാനും ആബിദ് ക്ക അവസരമൊരുക്കുകയായിരുന്നു. സമൂഹത്തിന് ഇവർ നൽകുന്ന സേവനങ്ങൾ മുൻനിർത്തിയാണ് വീട്ടിൽ ക്ഷണിച്ച് സൽക്കരിക്കാനും ആദരിക്കാനും തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കൻമാർ എന്നും ആബിദ് ക്കയുടെ സ്നേഹിതരും അതിഥികളുമാണ്. എൻ ഷംസുദ്ദീൻ എം എൽ എ, രാഹുൽ മാങ്കൂട്ടത്തിൽ, കമാൽ വരദൂർ, അബ്ദുറഹിമാൻ രണ്ടത്താണി, എൻ സി അബൂബക്കർ, പാറക്കൽ അബ്ദുല്ല, ഡോ.എൻ എ റഫീഖ്, നൗഷാദ് ബാഗ്ലൂർ, എം എസ് എഫ് ദേശീയ പ്രസിഡണ്ട് സാജു തുടങ്ങി ഫുട്ബോളിനായെത്തിയ രാഷ്ട്രീയ പ്രമുഖരേയെല്ലാം ഇതിനകം അദ്ദേഹം സൽക്കരിച്ചു കഴിഞ്ഞു.

പുത്തലത്ത് കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. സുരേഷ്, പരിയാരം മെഡിക്കൽ കോളജിലെ ഡോ. അരുൺകുമാർ, ബഹറൈനിലെ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. രാജീവൻ സി പി, സെൻട്രൽ ജയിലിൽ ഡോ. പ്രശാന്ത്, ബഹറിനിലെ ഇഎൻടി സ്പെഷലിസ്റ്റ് ഡോ. ദീപക്, തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഡോ. സന്ദീപ്, മിംസ് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോഎന്റോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. അനീഷ് തുടങ്ങിയവരാണ് വിരുന്നിൽ പങ്കെടുത്ത പ്രമുഖ ഡോക്ടർമാർ. ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ നാലുതവണ വളണ്ടിയർ ആയി സേവനമനുഷ്ഠിച്ച പെരിങ്ങത്തൂരിലെ നൗഷാദ്, അൽ ഇമാദ് ബിൽഡേഴ്‌സ് എംഡി അഷ്റഫ് തുടങ്ങിയ പ്രമുഖരും ഇന്നലെ നടന്ന സ്വീകരണത്തിൽ പങ്കെടുത്തു.
കേരളീയ വസ്ത്രമണിഞ്ഞ് എത്തിയ ആബിദ്ക്ക തന്റെ അതിഥികൾക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി നൽകി തലശ്ശേരിയുടെ ആദിത്യ മര്യാദയുടെ ഏറ്റവും മഹനീയ മാതൃക തീർത്തു. ഖത്തറിൽ എത്തുന്ന പ്രമുഖരെ എല്ലാം വീട്ടിൽ വിളിച്ചു സൽക്കരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് കാലങ്ങളായി ആബിദ്ക്ക സ്വീകരിച്ചുവരുന്ന രീതീയാ ണ്. സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തികളോട് കാലങ്ങളായി തുടരുന്ന ബന്ധവും അവർക്ക് കൽപ്പിച്ചു നൽകേണ്ട സ്നേഹവും ബഹുമാനവും എത്രയാണെന്നും ആബിദിക്കയുടെ പെരുമാറ്റത്തിൽ എന്നും പ്രകടമാണ്. പുതു തലമുറയുടെ സൃഷ്ടിപ്പിനായും നമ്മുടെ രാജ്യത്തിൻ്റെ ഭാവിക്കുവേണ്ടിയും പ്രവർത്തിക്കുന്നവർ നാടിന് ചെയ്യുന്ന സേവനങ്ങളുടെ വില എത്രയാണെന്ന് ഒരിക്കലും ഊഹിക്കാൻ ആവില്ലെന്ന് ആബിദ്ക്ക പറയുന്നു. നിലവിൽ
ഫുട്ബോള് കാണാൻ എത്തുന്ന സമൂഹത്തിൻ്റെ നാനാതുറകളിലും പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും തന്റെ വീട്ടിലേക്ക് വിളിച്ച് സ്നേഹാദരവ് നൽകണമെന്ന് ആബിദ്ക്ക ആഗ്രഹിക്കുന്നു.
ആദരവ് സ്വീകരിച്ച ഡോക്ടർമാരും മറ്റും മനസ്സു നിറഞ്ഞതാണ് ആ വീട്ടിൽ നിന്നും പോയത്. ഞങ്ങളെപ്പോലുള്ളവർ ഇവിടെ എത്തി എന്ന് അറിയുമ്പോൾ തേടിപ്പിടിച്ച് ഞങ്ങൾക്ക് വേണ്ടി ഇത്തരമൊരു വിരുന്നൊരുക്കിയതിന്റെ സന്തോഷത്തിലായിരുന്നു അവരെല്ലാം. ആബിദ്ക്കയോട് തങ്ങളുടെ സ്നേഹവും നന്ദിയും കടപ്പാടും അറിയിച്ചാണ് അവർ മടങ്ങിയത്.

ഖത്തറിൽ വരിക, ഫുട്ബോൾ കാണുക തിരിച്ചുപോകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങൾക്ക് പല സൗഹൃദങ്ങളും ബന്ധങ്ങളും ഇവിടെ ഉണ്ട്. പക്ഷേ ആ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തിയിരുന്നില്ല. ഫുട്ബോൾ കണ്ടു തിരിച്ചു പോകണം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇവിടെ വന്നപ്പോൾ ആ ബിദ്ക്കയെ പോലുള്ളവർ ഞങ്ങളെ ചേർത്തുപിടിച്ചു. ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഡോക്ടർമാർ പറഞ്ഞു.
എൻ്റെ നാട്ടുകാരും സഹപാഠികളും സുഹൃത്തുക്കളുമായ ആളുകളാണ് ഇവരെല്ലാം എന്നും ഇത്തരം ആളുകളെ വീട്ടിൽ സൽക്കരിക്കാൻ ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്നും ഇവർ സമൂഹത്തിന് നൽകി കൊണ്ടിരിക്കുന്ന സേവനങ്ങൾ എന്നും ഓർക്കപ്പെടുമെന്നും ആബിദ്ക്ക പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.