പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

0

പാൻക്രിയാസ് പുറപ്പെടുവിക്കുന്ന ഇൻസുലിൻ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹത്തിന്റെ അവസ്ഥയിലും ആവശ്യത്തിന് ഇൻസുലിൻ പുറത്തുവിടുകയോ ഇൻസുലിൻ വേണ്ടത്ര ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതിരിക്കുകയോ ചെയ്യുന്നു.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പ്രമേഹത്തിന് പ്രത്യേക ചികിത്സകളൊന്നുമില്ല. മറിച്ച് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട നിരവധി ജീവിതശൈലി മാറ്റങ്ങളുണ്ട്.നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ധാരാളം പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.പ്രഹേമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് വിദ​​ഗ്ധർ പറയുന്നു.
പോഷകങ്ങളുടെ കൂട്ടത്തിൽ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. സസ്യാഹാരങ്ങളിൽ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. ഇവയിൽ ചിലത് വെള്ളത്തിൽ ലയിക്കുന്നവയും മറ്റു ചിലവ വെള്ളത്തിൽ ലയിക്കാത്തവയുമാണ്.നാരുകൾ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയർത്തുന്നില്ല. പ്രമേഹമുള്ളവർക്കും അത് വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയെ ഉയർത്തുന്നില്ല എന്നുമാത്രമല്ല, നാരുകൾ ഭക്ഷണത്തിലുണ്ടെങ്കിൽ മറ്റ് സിംപിൾ അന്നജം രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം ഉയർത്തുന്നത് തടയുകയും ചെയ്യും.  നാരുകൾ കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് കുറവായിരിക്കും.ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കുന്നു.ലയിക്കുന്ന ഫൈബർ രക്തത്തിലെ ഗ്ലൂക്കോസ് സ്പൈക്കുകൾ കുറയ്ക്കുകയും പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഓട്‌സിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അളവ് ഉയരാതെ സംരക്ഷിക്കുന്നു. കുടൽ ബാക്ടീരിയകൾക്ക് സഹായകമായ ഒരു പ്രീബയോട്ടിക് ആയും ഇത് പ്രവർത്തിക്കുന്നതായും ലോവ്നീത് ബത്ര പറഞ്ഞു. ലയിക്കുന്ന നാരുകളുടെ അംശവും കൊളസ്‌ട്രോൾ കുറയ്ക്കും എന്ന വസ്തുതയും കാരണം ഇത് ഹൃദയത്തിന് ആരോഗ്യകരമാണ്.

  ബാർലിയിൽ ലയിക്കുന്ന ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര കുറയുന്നതിനും സഹായകമാണ്. ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) കുറവാണ്. ആപ്പിൾ ലയിക്കുന്ന ഫൈബർ പെക്റ്റിന്റെ നല്ല ഉറവിടമാണ്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു.

You might also like

Leave A Reply

Your email address will not be published.