പുതുവല്‍സരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ മെട്രോ 43മണിക്കൂര്‍ തുടര്‍ച്ചയായി ഓടും

0

ദുബൈ നഗരത്തില്‍ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ) പുറത്തിറക്കി.ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച്‌ ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികള്‍ തീരുമാനിച്ചത്. യാത്രക്കാര്‍ വര്‍ധിക്കുന്നത് പരിഗണിച്ച്‌ മെട്രേയുടെ ഗ്രീന്‍ ലൈനില്‍ ശനിയാഴ്ച രാവിലെ 5മുതല്‍ തുടങ്ങുന്ന സര്‍വീസ് ജനുവരി രണ്ടിന് അര്‍ധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 വരെ ദുബൈ ട്രാമും സര്‍വീസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദര്‍ശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാന്‍ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍:

  • -ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ്, പാര്‍ക്കിങ് ഏരിയയിലെ നിറയുന്നതോടെ ശനിയാഴ്ച വൈകുന്നേരം 4മണിക്ക് അടക്കും. ഈ സാഹചര്യത്തില്‍ ബൊളിവാര്‍ഡ് ഏരിയയിലോ ദുബൈ മാളിലോ റിസര്‍വ് ചെയ്തവര്‍ ശനിയാഴ്ച വൈകുന്നേരം 4ന് മുമ്ബ് എത്തിച്ചേരണം.
  • – ഫിനാന്‍ഷ്യല്‍ സെന്‍റര്‍ റോഡിന്‍റെ ലോവര്‍ ഡെക്ക് വൈകുന്നേരം 4നും അല്‍ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ഊദ് മേത്ത റോഡില്‍ നിന്ന് ബുര്‍ജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അല്‍ അസയേല്‍ റോഡ് പബ്ലിക് ബസുകള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാത്രമാക്കി വൈകുന്നേരം 4ന് അടക്കും.
  • -അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് 2-ആം സഅബീല്‍ റോഡിനും അല്‍ മെയ്ദാന്‍ റോഡിനുമിടയില്‍ വൈകുന്നേരം 4മുതല്‍ അടച്ചിടും.
  • -ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ വൈകുന്നേരം 5മുതല്‍ അടച്ചിടും.
  • -രാത്രി 8 മുതല്‍ അല്‍ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരു മണിക്കൂറിന് ശേഷം, ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സ്ട്രീറ്റ് അപ്പര്‍ ഡെക്കും വാഹനങ്ങള്‍ക്ക് അടക്കും.
  • -ദുബൈ വാട്ടര്‍ കനാല്‍ എലിവേറ്ററുകളും കാല്‍നട പാലങ്ങളും അല്‍ സഫ, ബിസിനസ് ബേ ഏരിയകളില്‍ അടച്ചിടും.
You might also like

Leave A Reply

Your email address will not be published.