വെള്ളറട : വെള്ളറട ഗ്രാമപഞ്ചായത്ത് പനച്ചമൂട് കന്യാ കല്യാണ മണ്ഡപത്തിൽ പ്രേംനസീർ സുഹൃത് സമിതിയുടെയും തിരുവനന്തപുരം കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെയും വെള്ളയമ്പലം സർവീസ് സെൻററിന്റെയും സംയുക്താഭിമുഖ്യത്തിൽ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജ്മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അശോക് കുമാർ ,ലഹരി വിരുദ്ധ കവിയും ആക്ടിവിസ്റ്റും ആയ രാജൻ അമ്പൂരി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ്തി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെജി മംഗൾദാസ് . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൂതാളി ഷാജി, ശ്യാം, ജ്ഞാന ദാസ് ,കെ. ദസ്തഗീർ , ടി എം സി ഡയറക്ടർ ജമീൽ യൂസഫ് ,കെ കെ അജിതകുമാരി എന്നിവർ പ്രസംഗിച്ചു ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ മൊബൈൽ ലാപ്ടോപ്പ് സർവീസ് ക്യാമ്പ് സംഘടിപ്പിച്ചു ആരോഗ്യരംഗത്ത് സേവനം ചെയ്ത വ്യക്തികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ നൽകി ആദരിച്ചു