ചാള്‍സ് ശോഭരാജ്‍ ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി

0

ചാള്‍സ് ശോഭരാജിന്‍റെ ജീവന് ഇന്ത്യയില്‍ ഭീഷണിയുള്ളതിനാലാണ് ഫ്രാന്‍സിലേക്ക് പറക്കുന്നതെന്ന് ഭാര്യ നിഹിത ബിശ്വാസ് പറയുന്നു.1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി.1976 മുതല്‍ ചാള്‍സ് ശോഭരാജ് 21 വര്‍ഷം ഇന്ത്യയിലെ ജയിലില്‍ കിടന്നു. പിന്നീട് 2003 മുതല്‍ കഴിഞ്ഞ 19 വര്‍ഷമായി ഇയാള്‍ കാഠ്മണ്ഡുവിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നു എന്ന കാരണത്താലും ഇത്രയും കാലം ഒരാളെ ജയിലിലിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന വാദം കണക്കിലെടുത്തുമാണ് ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും വിട്ടയച്ചത്.കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും ഉള്ള കാഠ്മണ്ഡു-ദോഹ വിമാനത്തില്‍ പറക്കുന്ന ചാള്‍സ് ശോഭരാജ് പിന്നീട് അവിടെ നിന്നും പാരിസിലേക്ക് പറക്കും. 78 കാരനായ ചാള്‍സ് ശോഭരാജ് തിരിച്ചറിയാതിരിക്കാന്‍ ചുവന്ന തലമറയിട്ടാണ് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ എത്തിയതെന്ന് പറയുന്നു.”ഇദ്ദേഹത്തെ എത്രയും വേഗം ഫ്രാന്‍സില്‍ എത്തിക്കുക എന്നതാണ് ദൗത്യം. അവിടെ അദ്ദേഹത്തിനെതിരെ കേസുകളില്ലെന്ന് പറയുന്നു. “- ചാള്‍സിന്‍റെ മോചനത്തിനായി നിയമയുദ്ധം നടത്തിയ അഭിഭാഷകന്‍ പറയുന്നു.1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യയ്ക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്‌നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാള്‍. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദത്തിലായി അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തി ഈ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.കള്ളപാസ്‌പോര്‍ട്ടില്‍ രാജ്യത്തേയ്ക്ക് കടന്ന കുറ്റത്തിനും അമേരിക്കന്‍ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയെന്നതാണ് ചാള്‍സിനെതിരായി നേപ്പാളീല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്‌നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി ചാാള്‍സ് തട്ടിപ്പ് നടത്തിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.