‘ഗിന്നസ് മുട്ട’ ഉടഞ്ഞു; അവിടെയും റെക്കോര്‍ഡ് ഭേദിച്ച്‌ മെസ്സി

0

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സാക്ഷാല്‍ ലയണല്‍ മെസ്സിയും. ഏറ്റവുമധികം ലൈക്കുകള്‍ വാരിക്കൂട്ടിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന ഖ്യാതി ഇനി മെസ്സിക്ക് സ്വന്തം.ഗിന്നസില്‍ ഇടം പിടിച്ച കോഴിമുട്ട പോസ്റ്റാണ് മെസ്സിയുടെ ‘ലോകകപ്പ് പോസ്റ്റ്’ മറികടന്നത്. ഏറ്റവുമധികം ലൈക്കുകള്‍ ലഭിച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വരെ ‘ഗിന്നസ് മുട്ട‘യായിരുന്നു. വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ് എന്ന് പേരിട്ടിരിക്കുന്ന പേജിന്റെ പോസ്റ്റിനായിരുന്നു ബഹുമതി. റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉയര്‍ന്നുവന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു അത്. വൈകാതെ തന്നെ റെക്കോര്‍ഡ് നേടുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം.ലോക ചാമ്ബ്യന്‍മാര്‍ എന്ന തലക്കെട്ടോടെ മെസ്സി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. കപ്പുയര്‍ത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളും അര്‍ജന്റീനയുടെ ആഹ്ളാദവും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റിലെ ചിത്രങ്ങള്‍.’ലോക ചാമ്ബ്യന്‍മാര്‍..! ഒരുപാട് തവണ സ്വപ്നം കണ്ടതാണിത്. അതിനായി ഒരുപാട് ആഗ്രഹിച്ചു. ഇപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഓരോരുത്തര്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും എന്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഒന്നിച്ചുനിന്നാല്‍ നേടിയെടുക്കുമെന്ന് ഞങ്ങള്‍ കാണിച്ചുതന്നു. ഈ നേട്ടം ഈ ടീമിന് അര്‍ഹതപ്പെട്ടതാണ്. ടീമിലെ ഓരോ വ്യക്തികളേക്കാള്‍ ഒരു കൂട്ടായ്മയുടെ വിജയമാണിത്. ഓരോ അര്‍ജന്റീനക്കാരുടെയും സ്വപ്നത്തിനായി എല്ലാവരും ഒന്നിച്ച്‌ പോരാടി. ഞങ്ങളത് നേടി.. വൈകാതെ നിങ്ങളെ (Argentines) നേരില്‍ കാണും.. 

You might also like

Leave A Reply

Your email address will not be published.