ഈ ലോക കപ്പ് ഞങ്ങളുടെത് കൂടി ആസിം വെളി മണ്ണ

0

ദൊഹ :- വൈവിദ്യമാർന്ന ഇടപെടലുകൾ നടത്തി ലോകത്തെ വിസ്മയിപ്പിച്ച ഖത്തർ ലോകകപ്പിലും അതിന്റെ ഉത്ഘാടന പരിപാടികളിലും , മറ്റുള്ളവർക്ക് നൽകുന്ന പരിഗണനയും അംഗീകാരവും ഭിന്നശേഷിക്കാർക്ക് കൂടി നൽകിത് ഞങ്ങളെ പോലുളളവർക്ക് ആത്മ വിശ്വാസവും , കരുത്തും നൽകുന്നതാണെന്ന് ആസിം വെളിമണ്ണ, ഖത്തർ കെഎംസിസി കോഴിക്കൊട് ജില്ലാ കമ്മിറ്റി നൽകിയ സ്നേഹാദരത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലോകകപ്പ് ഉത്ഘാടന പരിപാടിയിൽ ഗാനിം അൽ മുഫ്തയിലൂടെ ഖത്തർ നൽകിയ സന്ദേശം ലോകത്ത് ഒരു വിഭാഗവും മാറ്റി നിർത്തപ്പെടേണ്ടവർ അല്ലെന്നും ഭിന്ന ശേഷിക്കാരായ ആളുകൾക്ക് വേണ്ടുന്ന പരിഗണയും പ്രോത്സാഹനവും നൽകിയാൽ എല്ലാ മേഖലകളിലും അവർക്കും ശോഭിക്കാൻ കഴിയുമെന്നുള്ളതാണ്, ഇത്തരം ഒരു സന്ദേശം ലോകത്തിന് നൽകി ഞങ്ങളെ ചേർത്തുപിടിച്ച ഖത്തർ ഭരണാധികാരികളെയും ലോകകപ്പ് സംഘാടകരെയും അഭിനന്ദിക്കുകയാണെന്നും ആസിം കൂട്ടി ചേർത്തു. തന്റെ പേരിൽ ഫൗണ്ടേഷൻ രീപീകരിച്ചു ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കും , അഭിരുചികൾക്കും അനുസൃതമായ പ്രോത്സാഹനവും നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രവർത്തിയിൽ മുന്നോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചത്. അതിനായി എല്ലാ രൂപത്തിലും കെഎംസിസി യുടെ പിന്തുണ ഉണ്ടാകണമെന്നും ആസിം അഭ്യർത്ഥിച്ചു. ഭാവിയിൽ സ്പോർസ് അക്കാദമി പോലുളള വലിയ സ്വപ്‌നങ്ങൾ താലോലിച്ചു മുന്നോട്ട് പോകുന്ന ആസിമിന് ഖത്തർ കെഎംസിസി യുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് SAM ബഷീർ സാഹിബ് അറിയിച്ചു. ജില്ല പ്രസിഡന്റ്‌ ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ ആസിം കഴിഞ്ഞ ദിവസം ഗാനിം അൽ മുഫ്തായെ സന്ദർശിക്കുകയും കേരളത്തിൽ ഭിന്നശേഷിക്കാർക്കായി തുടങ്ങാൻ ഉദ്ധേശിക്കുന്ന ഫൗണ്ടേഷൻ രൂപീകരണത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.