ഇന്ന് യൂറോപ്യന്‍ വമ്ബന്മാരായ ഇംഗ്ലണ്ട് വെല്ലുവിളിയായി ആഫ്രിക്കന്‍ ചാമ്ബ്യന്മാരായ സെനഗല്‍.!

0

ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30 ന് ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ വെച്ചാകും ഈയൊരു മത്സരം നടക്കുക.ഗ്രൂപ്പ് ബിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ടാണ് ഇംഗ്ലണ്ടിന്‍്റെ വരവ്. അതേസമയം ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. സാദിയോ മാനെ എന്ന അവരുടെ സൂപ്പര്‍താരത്തിന്‍്റെ അഭാവത്തിലും സെനഗല്‍ മികച്ച പ്രകടനം തന്നെയാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. അതേ മികവ് ഇന്നും പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും.മറുവശത്ത് പ്രീമിയര്‍ ലീഗിലെ പ്രതിഭാസമ്ബന്നരായ താരനിരയുമായാണ് ഇംഗ്ലണ്ടിന്‍്റെ വരവ്. കെയ്ന്‍, സാകാ, റാഷ്ഫോര്‍ഡ്, സ്റ്റെര്‍ലിങ് തുടങ്ങിയ താരങ്ങള്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ സെനഗല്‍ അവരെ പിടിച്ചു കെട്ടാന്‍ നന്നേ വിയര്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. ഫ്രാന്‍സ്-പോളണ്ട് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളുമായാണ് ഇന്നത്തെ മത്സരത്തിലെ വിജയികള്‍ ഏറ്റുമുട്ടുക. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം

You might also like
Leave A Reply

Your email address will not be published.