അച്ഛനാകാന്‍ ഒരുങ്ങി രാം ചരണ്‍,

0

പുറത്തുവരുന്നത്. അച്ഛനാകാന്‍ ഒരുങ്ങുകയാണ് താരം. പത്ത് വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷമാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നത്.രാം ചരണും ഭാര്യ ഉപാസന കോനിഡേലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം നടനും രാം ചരണിന്റെ അച്ഛനുമായ ചിരഞ്ജീവിയാണ് പുറത്തുവിട്ടത്. ശ്രീഹനുമാന്റെ അനുഗ്രഹം, ഉപാസനയും രാം ചരണും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു- എന്ന കുറിപ്പാണ് പങ്കുവച്ചത്. ചിരഞ്ജീവിയുടെ പോസ്റ്റ് രാം ചരണ്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് രാം ചരണിനും ഉപാസനയ്ക്കും ആശംസകളുമായി എത്തുന്നത്. ലിറ്റില്‍ മെഗാ പവര്‍ സ്റ്റാര്‍ വൈകാതെ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ ജൂണിലാണ് രാം ചരണും ഉപാസനയും പത്താമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2012 ജൂണ്‍ 14നായിരുന്നു ഇവരുടെ വിവാഹം.

You might also like

Leave A Reply

Your email address will not be published.