32 ടീമുകളില്‍ രണ്ട് ജയം 3 പേര്‍ക്ക് മാത്രം

0

ഗ്രൂപ്പ് ഡിയിലെ ഫ്രാന്‍സ്, ഗ്രൂപ്പ് ജിയിലെ ബ്രസീല്‍, ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗല്‍ എന്നിവരാണ് തുടര്‍ ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.ജര്‍മനിയെ ജപ്പാന്‍ ഞെട്ടിച്ചതായിരുന്നു ഖത്തര്‍ ലോകകപ്പിലെ വമ്ബന്‍ അട്ടിമറികളിലൊന്ന്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത രണ്ട് ലോകകപ്പ് മാത്രമാണ് ജര്‍മനിയുടെ ലോകകപ്പ് ചരിത്രത്തിലുള്ളത്. ഒരിക്കല്‍ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ ഫ്രാന്‍സ് ലോകകപ്പ് കളിച്ചിട്ടില്ല. ഈ വരുന്ന ബുധനാഴ്ച ടുണീഷ്യയോടും ജയിച്ചാല്‍ ഫ്രാന്‍സ് ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ജയിക്കുന്ന ആദ്യ സംഭവമാവും അത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയതിന്റെ റെക്കോര്‍ഡ് ബ്രസീലിനാണ്

1998ലാണ് ആദ്യമായി അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരവും തോല്‍ക്കാതെ മുന്നേറിയത്. സ്‌പെയ്‌നിന് ഈ നേട്ടം ആദ്യം തൊടാനായത് 2002ലും. 2010ലാണ് നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ച്‌ ആദ്യം മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയതിന്റെ റെക്കോര്‍ഡ് ബ്രസീലിനാണ്.16 ലോകകപ്പുകളില്‍ ബ്രസീല്‍ കളിച്ചപ്പോള്‍ ആറ് വട്ടം അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ മുന്നേറി. 2006 ലോകകപ്പില്‍ ജര്‍മനിയും പോര്‍ച്ചുഗലും ബ്രസീലും സ്‌പെയ്‌നും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി തൊടാതെ പ്രീക്വാര്‍ട്ടറിലെത്തി. ആ വര്‍ഷം ഫൈനല്‍ കളിച്ചതാവട്ടെ ഫ്രാന്‍സും ഇറ്റലിയും.ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ മൂന്നും ജയിച്ച്‌ കിരീടത്തില്‍ മുത്തമിട്ടത് മൂന്ന് ടീമുകള്‍ മാത്രമാണ്. ലോക കിരീടത്തില്‍ മുത്തമിട്ട ബാക്കി 13 ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി തൊടാതെ മുന്നേറാനായിട്ടില്ലെന്ന് വ്യക്തം. 2014 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ്, കൊളംബിയ, അര്‍ജന്റീന, ബെല്‍ജിയം എന്നീ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ കുതിച്ചു. അവിടെ കിരീടം ചൂടിയത് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞെത്തിയ ജര്‍മനിയും.

You might also like

Leave A Reply

Your email address will not be published.