രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ.2002 ല്‍ പുറത്തിറങ്ങിയ ബാബ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത് മടക്കി നല്‍കിയതുമെല്ലാം വന്‍ വാര്‍ത്തകളായിരുന്നു.മനീഷ് കൊയ്‌രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍. നമ്ബ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാഘവ ലോറന്‍സ്, രമ്യ കൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.ബാബയുടെ റീമാ സ്റ്റേര്‍ഡ് പതിപ്പാണ് തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.