വെള്ളറട ഗ്രാമപഞ്ചായത്തും പ്രേംനസീർ സുഹൃത് സമിതിയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും ആനപ്പാറയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0

നിംസ് – വെള്ളറട പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് വെള്ളറട :വെള്ളറട ഗ്രാമപഞ്ചായത്തും പ്രേംനസീർ സുഹൃത് സമിതിയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ വെള്ളറട പഞ്ചായത്തിലെ ആനപ്പാറ ഫോറസ്റ്റ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം രാജ് മോഹന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലാൽ കൃഷ്ണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി മംഗൾദാസ് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ്തി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി ,മെമ്പർമാരായ കൂതാളി ഷാജി ,മുട്ടച്ചൽ സിവിൻ , പിഎൻഎസ്എസ് രക്ഷാധികാരി കെ. ദസ്തഗീർ , മണക്കാട് അബ്ദുൽ കലാം , താന്നിമൂട് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു ഡോക്ടർ ശാലിനി രാജ് , ഡോ:എസ് പുഷ്പ കുമാരി , ഡോക്ടർ സിന്ധു ,ഡോക്ടർ അനുഷ, ഡോക്ടർ നൂർജഹാൻ :ഡോക്ടർ വീണാ വിജയ് , ഡോ: അരുൺകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

അലോപ്പതി, ആയുർവേദം ,ഹോമിയോപ്പതി, കാർഡിയോളജി, ദന്തൽ , നേത്ര വിഭാഗങ്ങളുടെ ചികിത്സയും നടത്തി. ഇരുപതിലധികം പാരാമെഡിക്കൽ സ്റ്റാഫുകളുടെ സേവനം ഉണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.