പ്രേം നസീറിന്റെ 34-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ – ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രേംനസീർ ഉപന്യാസ മൽസരം സംഘടിപ്പിക്കുന്നു

0


തിരു : – പ്രേം നസീറിന്റെ 34-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രേംനസീർ ഉപന്യാസ മൽസരം സംഘടിപ്പിക്കുന്നു. എച്ച്.എസ്. വിഭാഗത്തിലുള്ളവർക്കുള്ള വിഷയം “വെള്ളിത്തിരയിലെ നിത്യ ഹരിത നായകൻ” എന്നതാണ്. ഹയർ സെക്കണ്ടറിക്കുള്ള വിഷയം:” പ്രേംനസീറും സാംസ്ക്കാരിക കേരളവും”.

മൂന്ന് പേജിൽ കവിയാത്ത വിഷയം സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രത്തോടെ
premnazeersuhruthsamithi@gmail.com എന്ന മെയിലിലോ, പനച്ചമൂട് ഷാജഹാൻ, പ്രസിഡണ്ട് , പ്രേം നസീർ സുഹൃത് സമിതി, 8 ബി, വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്സ്, പി.എം.ജി,വികാസ് ഭവൻ – പി. ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ നവംബർ 30 നകം അയക്കുക. വിജയി കൾക്ക് ക്യാഷ് , പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകം, സർട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാപേർക്കും സർട്ടിഫിക്കറ്റും പ്രേം നസീറിന്റെ ചരമ വാർഷികമായ 2023 ജനുവരി 16 ന് സമർപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 963345 21 20,9447553471 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

You might also like

Leave A Reply

Your email address will not be published.