ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗങ്ങള്‍ക്ക് സൗജന്യ ചികത്സാ പദ്ധതിയുമായി റിയാദ മെഡിക്കല്‍ സെന്റര്‍. സൗജന്യ ചികത്സാ പദ്ധതിയുടെ ധാരാണ പത്രം തൃശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫയും റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാമും ചേര്‍ന്ന് ഒപ്പ് വച്ചു. അതുപ്രകാരം തൃശൂര്‍ ജില്ലാ സൗഹൃദ വേദി അംഗങ്ങള്‍ക്ക് റിയാദ മെഡിക്കല്‍ സെന്ററില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ചികല്‍സ ലഭിക്കുന്നതാണ്. കൂടാതെ പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് സൗജന്യമായി നല്‍കുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
ഗുണമേന്മയോടുകൂടിയ മികച്ച ചികത്സ കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന റിയാദ മെഡിക്കല്‍ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുമായി ഈ പദ്ധതി നടപ്പാക്കുന്നതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. തൃശൂര്‍ ജില്ലാ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, ട്രഷറര്‍ പ്രമോദ്, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, സെക്ടര്‍ ചെയര്‍മാന്മാര്‍, വനിതാ വിഭാഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ തുറന്നു പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
You might also like