ഇത്തവണ ഖത്തറിൽ SAOT അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി/ ട്രാക്കിങ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്. ഓഫ്സൈഡ് എന്ന തലവേദനക്കുള്ള ഒറ്റമൂലിയാണ് SAOT എന്ന് ഫിഫ അവകാശപ്പെടുന്നു.ഓഫ്സൈഡിനെ ചൊല്ലിയുള്ള തർക്കം, പരാതി, നിരാശ ഇതൊന്നും ഇനിയുണ്ടാവില്ലത്രേ. SAOT-ക്ക് വേണ്ടി മൈതാനത്തിന് ഇരുവശത്തുമായി 12 ക്യാമറയാണ് വെക്കുന്നത്. അവ ട്രാക്ക് ചെയ്യുക കളിക്കാരന്‍റെ ശരീരത്തിലെ 29 പോയിന്‍റ്. വിശകലം ആദ്യം അറിയിക്കുക വാറിൽ. അവിടെ നിന്ന് മൈതാനത്തെ സാക്ഷാൽ റഫറികളിലേക്ക്. തീരുമാനത്തിന് വേണ്ടത് പരമാവധി 25 സെക്കന്റ്. അറബ് കപ്പിലും ക്ലബ് ലോകകപ്പിലും പരീക്ഷണം കഴിഞ്ഞിട്ടാണ് SAOT ഖത്തറിലെത്തുന്നത്.അതേസമയം, കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്തെത്തുന്ന സംവിധാനമാണിത്. കാലാവസ്ഥാ പ്രകാരം ഖത്തറിലേത് ശീതകാല ലോകകപ്പാണ്. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെ തണുപ്പും ചൂടായി തോന്നാം.അതേസമയം, കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്തെത്തുന്ന സംവിധാനമാണിത്. കാലാവസ്ഥാ പ്രകാരം ഖത്തറിലേത് ശീതകാല ലോകകപ്പാണ്. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെ തണുപ്പും ചൂടായി തോന്നാം.