ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വമ്ബന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ര്‍ രംഗത്ത്

0

ലോകകപ്പിന് ശേഷം തങ്ങള്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 225 മില്യണ്‍ ഡോളറാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന് അല്‍ നസ്ര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 1800 കോടിയിലധികം രൂപ.പ്രതിവര്‍ഷം 75 മില്യണ്‍ ഡോളറാകും ഈ ഓഫര്‍ അനുസരിച്ച്‌ താരത്തിന് ലഭിക്കുക. തന്റെ അഞ്ചാം ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയ്ക്കായി അല്‍ നസ്ര്‍ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാലിത്തവണ അവരുടെ താത്പര്യം എന്നത്തേക്കാളും ശക്തമാണെന്നും സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ സംബന്ധിച്ച്‌ റൊണാള്‍ഡോയുമായി ബന്ധപ്പെട്ടവരും അല്‍ നസ്ര്‍ ക്ലബ്ബും ഇതിനോടകം ചില ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എന്നാല്‍ റൊണാള്‍ഡോയുടെ അന്തിമ തീരുമാനത്തിന് അനുസൃതമായിരിക്കും തുടര്‍ ചര്‍ച്ചകള്‍.

You might also like

Leave A Reply

Your email address will not be published.