എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍

0

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കുന്നത് നിര്‍ത്തി. വിദ്യാഭ്യാസ അവകാശത്തിന് കീഴില്‍ ‘ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെ’ വിദ്യാഭ്യാസം സൗജന്യമായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്കും 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ് നിര്‍ത്തലാക്കിയത് . ഇനി മുതല്‍ 9, 10 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പഴയതുപോലെ സ്കോളര്‍ഷിപ്പ് ലഭിക്കൂ.കഴിഞ്ഞ വര്‍ഷം 16558 മദ്രസകളിലെ 4 മുതല്‍ 5 ലക്ഷം വരെ കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷവും നിരവധി കുട്ടികള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍, ആ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും , ഇനി മുതല്‍ ഈ സ്‌കോളര്‍ഷിപ്പ് നല്‍കില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജ് ജില്ലയിലെ 269 മദ്രസകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ ഏകദേശം 15,000 വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പും നിര്‍ത്തി . കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ തീരുമാനം.ഉത്തര്‍ പ്രദേശില്‍ മാത്രം 7500-ലധികം മദ്രസകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ മദ്രസകള്‍ സംഭാവന സ്വീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി.ഇത്തരമൊരു സാഹചര്യത്തില്‍, ഈ സംഭാവനകളുടെ ഉറവിടം അന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മദ്രസ നടത്തിപ്പിനായി കൊല്‍ക്കത്ത, ചെന്നൈ, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, സൗദി, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.