ആദ്യ കളി മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഫലത്തില്‍ ഇത് പരമ്ബരയിലെ ആദ്യ പോരാട്ടമാവും.ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനിലുണ്ടാവുമോ എന്നുറപ്പില്ല. സ്ഥിരം നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‍ലി, കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍ ടീമിലില്ല. ലോകകപ്പില്‍ കളിച്ച ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവരും പുറത്തായി.ടീം: ഇന്ത്യ- ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉംറാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡെവോന്‍ കോണ്‍വെ, ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ആദം മില്‍നെ, മൈക്കല്‍ ബ്രേസ് വെല്‍, മിച്ചല്‍ സാന്റ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, ബ്ലെയര്‍ ടിക്ക്നര്‍.