രണ്ടു കോടിയുടെ ബെന്‍സ് എസ് ക്ലാസ് സ്വന്തമാക്കി താര ദമ്ബതികള്‍

0

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും യാത്രകള്‍ക്ക് കൂട്ടായി ഇനി മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര സെഡാന്‍ എസ് ക്ലാസും.ഓണ്‍ റോഡ് വില ഏകദേശം രണ്ടു കോടി രൂപ വരുന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 350 ഡി എന്ന മോഡലാണ് ഇവര്‍ സ്വന്തമാക്കിയത്.ബെന്‍സ് നിരയിലെ ഏറ്റവും ആഡംബര വാഹനങ്ങളിലൊന്നാണ് എസ് 350 ഡി. 2.9 ലീറ്റര്‍ ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറില്‍. 286 ബിഎച്ച്‌പി കരുത്തും 600 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് 9 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ മറ്റൊരു മെഴ്‌സിഡീസ് ബെന്‍സ് എസ് 350 ഡി സിഡിഐ എല്‍, ജീപ്പ് റാംഗ്ലര്‍, ഫോഡ് മസ്താങ്, ബിഎംഡബ്ല്യു 730 എല്‍ഡി, ലാന്‍ഡ് റോവര്‍ വോഗ് എന്നി ആഡംബര വാഹനങ്ങളും താര ദമ്ബതിമാരുടെ ഗാരീജിലുണ്ട്.

You might also like

Leave A Reply

Your email address will not be published.