ദോഹ : റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങളും മലയാളത്തിന്റെവാനമ്ബാടി കെ എസ് ചിത്ര, ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചുവാരിയര്‍, പ്രമുഖ താരം മാളവിക മേനോന്‍,സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍, മലയാളസിനിമയുടെ യുവ നക്ഷത്രങ്ങളായ റംസാന്‍, ദില്‍ഷാ, നര്‍ത്ത കിയും നടിയുമായ പാരീസ് ലക്ഷ്മി, ബോണി മാത്യു.എന്നിവര്‍ ഖത്തറിലെ വിവിധ വേദികളില്‍ പ്രകാശനം ചെയ്തു.ഖത്തര്‍ ആസ്ഥാനമായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിനിമയുടെ വിതരണം. ഒക്‌ടോബര്‍ 7 നു റിലീസ് ചെയ്യുന്നചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍പങ്കെടുക്കാന്‍കഴിഞ്ഞദിവസം ഖത്തറില്‍ എത്തിയമമ്മൂട്ടി ആരാധകരുമായി താരസല്ലാപവും നടത്തിയിരുന്നു.