ഒക്ടോബർ 21 മുതൽ 23 വരെ എറണാകുളത്ത് വച്ചു നടക്കുന്ന സംസ്ഥാന കാരംസ് ചാംപ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിനെ ജി. എസ്. പ്രദീപ് നയിക്കും. തിരുവനന്തപുരത്ത് മിത്രനികേതൻ ഹാളിൽ നടന്ന ജില്ലാ ചാംപ്യൻഷിപ്പിൽ ജി. എസ്. പ്രദീപ്, ഏ. എസ്. ആര്യൻ, ആനന്ദ് ലാൽ, ശരൺ എന്നിവർ വിജയികളായി. സംസ്ഥാന പ്രസിഡന്റ് പി. എസ് മനേഷ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.