ഋഷി സുനകിനെ കണ്ടാല്‍ പറയുമോ 42 വയസായെന്ന്?

0

ഋഷി സുനകിന്റെ ആസ്‌തിയും സമ്ബത്തും വളര്‍ച്ചയുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. അതിനോടൊപ്പം തന്നെ ഏറെ ശ്രദ്ധനേടുന്ന ഒന്നാണ് 42ാം വയസിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ചുറുചുറുക്ക്. ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും ഇരിക്കാന്‍ താന്‍ പാലിച്ചുവരുന്ന ആഹാരക്രമം അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗും ഗ്രീക്ക് യോഗര്‍ട്ടുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് ഋഷി സുനക് വെളിപ്പെടുത്തുന്നു. പന്ത്രണ്ട് മുതല്‍ പതിനാല് മണിക്കൂറുകള്‍ വരെ ഇടവിട്ടാണ് ആഹാരം കഴിക്കുന്നത്. കൂടാതെ ഇടയ്ക്കിടെ പ്രഭാത ഭക്ഷണമായി ബ്ളൂബെറിയും ഗ്രീക്ക് യോഗര്‍ട്ടും കഴിക്കും. പ്രോബയോട്ടിക്‌സ്, പ്രോട്ടീന്‍, കാല്‍ഷ്യം എന്നിവ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ദഹനം, വിശപ്പ് ശമിപ്പിക്കല്‍ എന്നിവയ്ക്കും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്. ഗ്രീക്ക് യോഗര്‍ട്ടിനോടൊപ്പം നാര്, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് മെറ്റബോളിസം മികച്ചതാക്കുന്നു. കൂടാതെ ഉത്ക്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിച്ച്‌ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീക്ക് യോഗര്‍ട്ട് ഏറെ ഉത്തമമാണ്. സ്വതവേയുള്ള പുളിപ്പ് രുചി നിലനിര്‍ത്തികൊണ്ടുതന്നെ അരിച്ചെടുത്ത തൈരാണ് ഗ്രീക്ക് യോഗര്‍ട്ട്.അതേസമയം, ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ സി, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയ ബ്ളൂബെറി ഗ്രീക്ക് യോഗര്‍ട്ടിനൊപ്പം പരീക്ഷിക്കാവുന്ന മികച്ച കോംബിനേഷനാണ്. ഡയബറ്റീസ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് ബ്ളൂബെറി. മാത്രമല്ല ത്വക്കിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ ഉറക്കമുണര്‍ന്ന് രണ്ട് മണിക്കൂറിനകം ഗ്രീക്ക് യോഗര്‍ട്ടും ബ്ളൂബെറിയും കഴിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു.അതേസമയം, വാരാന്ത്യങ്ങളില്‍ വ്യത്യസ്തമായ ഭക്ഷണക്രമമാണ് ഋഷി സുനക് പിന്തുടരുന്നത്. പാന്‍കേക്ക്, വാഫില്‍സ് എന്നിവയടങ്ങിയ ഭക്ഷണമാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഋഷി സുനക് ആസ്വദിക്കുന്നത്. ചോക്ക്ളേറ്റ് ചിപ്പ് മഫിന്‍, സിനമണ്‍ ( കറുവാപ്പട്ട) ബണ്‍ എന്നിവയും ഇടയ്ക്ക് ആസ്വദിക്കാറുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവച്ചു.

You might also like

Leave A Reply

Your email address will not be published.