അവാർഡ് ദാന ചടങ്ങിന് ക്ഷണിക്കാൻ ചിന്ത ബിൽഡിംഗിലെ ഫ്ലാറ്റിൽ ആദ്യ ദർശനം

0

അവാർഡ് ദാന ചടങ്ങിന് ക്ഷണിക്കാൻ ചിന്ത ബിൽഡിംഗിലെ ഫ്ലാറ്റിൽ ആദ്യ ദർശനം.
ആഭ്യന്തരമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി ഒട്ടേറെ തിരക്കുള്ള സഖാവിന് മിത്രങ്ങളെ മറക്കാൻ കഴിഞ്ഞിട്ടില്ല. ശത്രുവിനോടും ചിരിച്ചു ക്കൊണ്ട് മറുപടി.
ബിനീഷും ബിനോയുമായി എനിക്ക് സൗഹൃദത്തിനു കാരണവും സഖാവ് കോടിയേരിയാണ്.
വി.എസുമായും ഇ.കെ.നായനാരുമായിട്ടുള്ള എന്റെ അടുപ്പവും ഇരുവരും എനിക്ക് നൽകിയ ഇടവും നന്നായി മനസിലാക്കിയ സഖാവ്. പ്രവാസികളുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ പ്രോത്സാഹനം നൽകി. വ്യക്തിത്വ വികാസത്തിന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ എ.കെ.ജി സെന്ററിൽ വച്ച് കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ എനിക്ക് പ്രചോദനമായിരുന്നു.
അസ്തമിക്കാത്ത ഓർമ്മകളിലൂടെ ആയിരങ്ങൾക്ക് കോടിയേരി എന്ന വിപ്ലവ നക്ഷത്രത്തെ സ്മരിക്കാതിരിക്കാൻ
കഴിയില്ല. ജനാധിപത്യത്തിന്റെ ശക്തനായ കാവൽക്കാരനായി നാലു പതിറ്റാണ്ടോളം .
പ്രിയ സഖാവേ,
ധീരമായ അങ്ങയുടെ
ആത്മാവിനു മുന്നിൽ
പ്രണാമം.
ഹൃദയം നിറഞ്ഞ വേദനയോടെ
ആദരാജ്ഞലികൾ.
പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്
ചെയർമാൻ
NRI കൗൺസിൽ ഓഫ്
ഇന്ത്യ.

You might also like

Leave A Reply

Your email address will not be published.