- അച്ചാറിടാന്‍ ഉദ്ദേശിക്കുന്ന സാധനം കഴുകി കഴിഞ്ഞാല്‍ വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ഇടാവൂ. വെയിലത്ത് വെച്ചതിന് ശേഷം അച്ചാറിട്ടാലും മതിയാകും.
- വെള്ളിച്ചെണ്ണയ്‌ക്ക് പകരം നല്ലെണ്ണ ഉപയോഗിക്കുന്നകത് പൂപ്പലിനെ തടയും.
- അച്ചാര്‍ പ്ലാസ്റ്റിക് പാത്രത്തിലിട്ട് വെയ്‌ക്കുന്നതിന് പകരം ചില്ല് പാത്രത്തില്‍ സൂക്ഷിക്കുക.
- അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്ന രീതിയില്‍ സൂക്ഷിച്ച് വെയ്‌ക്കുക.
- ഭരണിയിലും വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പ് വരുത്തുക. വെയിലത്തുണക്കിയ ശേഷം ഭരണിയിലേക്ക് മാറ്റുക.
- അച്ചാറില്‍ കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ ചേര്‍ക്കുക. പച്ചകറിവേപ്പില ചേര്‍ക്കുന്നത് പൂപ്പല്‍ വരാന്‍ സാദ്ധ്യതയുണ്ട്.
- അച്ചാര്‍ അടങ്ങിയ ഭരണി ആഴ്‌ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വയ്‌ക്കുക
- ഈര്‍പ്പമില്ലാത്ത സ്പൂണ്‍ ഉപയോഗിച്ച് മാത്രമെ അച്ചാറെടുക്കാവൂ
- ഇടയ്‌ക്കിടെ അച്ചാര്‍ കുപ്പി തുറക്കുന്നത് പൂപ്പല്‍ വളര്‍ച്ചയെ തടയും.
- ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പൂപ്പലിനെ തടയും
You might also like