വാർത്താ മാധ്യമ രംഗത്ത് പുതിയ ചുവടുകളുമായി ദേശീയ വാർത്ത

0

നേരിന്‍റെ ശബ്ദമായി മാറിയ ദേശീയ വാർത്ത എന്ന സായാഹ്നദിന പത്രത്തിന്‍റെ ഓൺലൈൻ പതിപ്പായ www.desiyavartha.com ന്യൂസ് പോർട്ടൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന അധ്യക്ഷൻ വൈശാഖ് സുരേഷ് ലോഗോ പ്രകാശനം നിർവഹിച്ചു.ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് ശശികുമാർ, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ, ജില്ലാ കോഡിനേറ്റർ കണ്ണൻ എസ്, താലൂക്ക് സെക്രെട്ടറി റോബിൻസൺ, രാഷ്ട്രശബ്ദം പത്രത്തിന്‍റെ എഡിറ്റർ സജു എസ്, ഇ.ബി.എം ന്യൂസ് അസോസിയേറ്റ് എഡിറ്റർ സുരേഷ് ദാമോദർ, ഐ മീഡിയ ന്യൂസ് എഡിറ്റർ ഷീജ, തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.സമൂഹത്തിലെ അനീതിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകനും ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്‍റെ (JMA) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റുമായ സുരേഷ് കുമാറാണ് ദേശീയ വാർത്തയുടെ പത്രാധിപരും എഡിറ്ററും. സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ എന്നും ദേശീയ വാർത്ത മുൻപന്തിയിൽ ഉണ്ടാകുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി

You might also like

Leave A Reply

Your email address will not be published.