മനശാന്തിക്ക് ആത്മീയ വിദ്യാഭ്യാസം അനിവാര്യം ഡോക്ടർ എം കെ മുനീർ

0

തിരുവനന്തപുരം.മനശാന്തിക്ക് ആത്മീയ വിദ്യാഭ്യാസം അനിവാര്യമാണെന്നും അതുകൊണ്ട് മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആദർശങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള വിഷയങ്ങൾ പാഠ്യപദ്ധതികളിൽ ഉൾക്കൊള്ളിക്കുന്നത് ഒഴിവാക്കണമെന്ന് മുൻമന്ത്രി ഡോക്ടർ എം കെ മുനീർ എംഎൽഎ ട്രിവാൻഡ്രം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഹോൾഡിങ്ങിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ മനപാഠമാക്കിയതോടൊപ്പം എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ അവാർഡ് ദാനം നടത്തിക്കൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിക്കുകയുണ്ടായി നിലവിലെ പാഠ്യപദ്ധതികളുടെ കരട് രേഖയിൽ നിന്നും ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ ഒഴിവാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട പല അവശിഷ്ടങ്ങളും അവശേഷിക്കുന്ന തായും, അതും ഒഴിവാക്കണമെന്ന് അദ്ദേഹം തുടർന്ന് പറയുകയുണ്ടായി. .ട്രിവാൻഡ്രം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഹോൾഡിങ് ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് ദാന സമ്മേളനത്തിൽ തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ഉസ്താദ് നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തി, സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എ സൈഫുദ്ദീൻ ഹാജി, ടീച്ചിന്റെ ജനറൽ സെക്രട്ടറി ഏ കാദർ റൂബി, എ എം.ഷിറാസ് ഖാൻ,, എം അഷറഫ് എന്നിവർ ആശംസകൾ നേർന്നു..

അഡ്വക്കേറ്റ് എ എം കെ നൗഫൽ ( ചെയർമാൻ]
ട്രിവാൻഡ്രം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഹോൾഡിങ് (TEACH)

You might also like

Leave A Reply

Your email address will not be published.